സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

01:22 PM Aug 19, 2025 |


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനില്‍. ആദ്യ ഘട്ടത്തില്‍ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുക.കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും. ബി.പി.എല്‍- എ.പി എല്‍ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ല്‍ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിർത്താൻ സര്‍ക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457രൂപക്ക് എത്തിച്ചുവെന്നും ഓഗസ്റ് 25ന് ഓണ ചന്തയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.