ഓൺ ലൈൻ തട്ടിപ്പ് : തൃശൂരിൽ യുവാവ് അറസ്റ്റിൽ

06:07 PM Jun 13, 2025 | Neha Nair

തൃശൂർ: ഓൺ ലൈൻ തട്ടിപ്പ് യുവാവ് അറസ്റ്റിൽ. ഡൽഹി മാലിയ നഗർ സ്വദേശി അജയ് ശർമയെയാണ്  ഹിമാചൽ പ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തത്. മതിലകം സി.കെ. വളവ് സ്വദേശി  പാമ്പിനേഴത്ത് നജുമ ബീവി അബ്ദുൾ ജബ്ബാറിൽനിന്ന് കോപ്പർ തണ്ടൂർ ഓവൻ  അയച്ച് കൊടുക്കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടിലേക്ക് അമ്പതിനായിരം രൂപ അയച്ച് വാങ്ങിയതിന് ശേഷം കോപ്പർ  തണ്ടൂർ ഓവൻ നൽകാതെ മുങ്ങുകയായിരുന്നു. 

ബാങ്ക് അക്കൗണ്ട്  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ ബി.കെ, എസ്. ഐമാരായ സാലിം കെ, തോമസ് സി.എം, തോമസ് പി.എഫ്, സി.പി.ഒ. വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.