കേരളത്തില്‍ ആകെ തകരാതെനില്‍ക്കുന്നത് ജോണ്‍ ബ്രിട്ടാസ് നിര്‍മിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രം ; മുനവറലി തങ്ങള്‍

08:14 AM Dec 08, 2025 |


കേരളത്തില്‍ ആകെ തകരാതെനില്‍ക്കുന്നത് ജോണ്‍ ബ്രിട്ടാസ് നിര്‍മിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങള്‍. ഇതല്ലാതെ ഇനി കേരളത്തില്‍ തകരാനായി ഒന്നും ബാക്കിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതപോലും തകര്‍ന്നടിഞ്ഞു. നരേന്ദ്രമോദി-പിണറായി വിജയന്‍ ബാന്ധവത്തിലെ പാലം ജോണ്‍ ബ്രിട്ടാസാണ്. ആ പാലം മാത്രം ഇപ്പോഴും തകരാതെ നില്‍ക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിന്റെ വിധി വരുമ്പോള്‍ ആ പാലം കേരളത്തിലെ ജനങ്ങള്‍ തകര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു