+

ഊത്തപ്പം വേണോ? ഇപ്പോൾ റെഡിയാക്കാം

ആവശ്യമായ ചേരുവകൾ: റവ: ഒരു കപ്പ് വെള്ളം: അരക്കപ്പ് വെള്ളം തൈര്: അരകപ്പ് ഉപ്പ്: ആവശ്യത്തിന് ഉള്ളി, പച്ചമുളക്, തക്കാളി, കുരുമുളക്, ക്യാരറ്റ്, മല്ലിയില- ആവശ്യത്തിന്
ആവശ്യമായ ചേരുവകൾ:
റവ: ഒരു കപ്പ്
വെള്ളം: അരക്കപ്പ് വെള്ളം
തൈര്: അരകപ്പ്
ഉപ്പ്: ആവശ്യത്തിന്
ഉള്ളി, പച്ചമുളക്, തക്കാളി, കുരുമുളക്, ക്യാരറ്റ്, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഒരു പാത്രത്തിൽ റവ എടുക്കുക. ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് തൈരും അൽപ്പം ഉപ്പും ചേർത്ത് വീണ്ടും ഇളക്കുക. ഇനി മാവ് മൂടി ഇരുപത് മിനിറ്റ് സെറ്റാകാൻ വെക്കണം. ആവശ്യമെങ്കിൽ ഒരു നുള്ള് ബേക്കിങ് സോഡ മാവിൽ ചേർക്കാം.
ഈ സമയം ഉള്ളി, പച്ചമുളക്, തക്കാളി,കുരുമുളക് തുടങ്ങിയ പച്ചക്കറികൾ അരിഞ്ഞുവെക്കണം. ഒപ്പം ക്യാരറ്റ്, മല്ലിയില എന്നിവയും വഴറ്റിയെടുക്കണം.ഇനി കുറച്ച് തുള്ളി എണ്ണ ഉപയോഗിച്ച് തവ നന്നായി ഗ്രീസ് ചെയ്യുകയോ സീസൺ ചെയ്യുകയോ ചെയ്യുക. അരിഞ്ഞ ഉള്ളി അല്ലെങ്കിൽ അടുക്കള ടിഷ്യു ഉപയോഗിച്ച് തടവുക. ഇനി പാൻ ചൂടാകുമ്പോൾ മാവ് ഒഴിക്കാം. മാവ് ഒഴിച്ച് ദോശ പോലെ പരത്തി ഉടൻ തന്നെ പച്ചക്കറികൾ ചേർക്കാം. ഇനി ഇത് ദോശ പോലെ ചുട്ടെടുക്കാം. ഈ സമയം അൽപ്പം നെയ്യ് ചേർക്കുന്നത് നല്ലതായിരിക്കും. ഇത് മറിച്ചിട്ടും വേവിക്കണം
facebook twitter