+

സർക്കാരിന്റെ സേവനമുഖം അക്ഷയതന്നെ ,സേവനനിരക്കിൽ കാലോചിത മാറ്റം ഉണ്ടാകണം :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് നടത്തിയ ഐ ടി മിഷൻ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം :സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് നടത്തിയ ഐ ടി മിഷൻ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .അനധികൃത കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിന് ഐ ടി മിഷൻ നടപടി സ്വീകരിക്കണം .പൊതുജനം കബളിക്കപ്പെടുന്നത് ഒഴിവാക്കണം ,ഇതിന് ഐ ടി മിഷൻ ഇടപെടണം .അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .കോട്ടക്കൽ  എം എൽ എ പ്രൊഫ .ആബിദ് ഹുസ്സൈൻ തങ്ങൾ അക്ഷയ സംരംഭകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു .പ്രശ്നത്തിൽ ഇടപെടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി  ഇടപെടുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .സി പി ഐ സംസ്ഥാനസമിതി അംഗം പള്ളിച്ചൽ വിജയൻ  ധർണ്ണയെ അഭിസംബോധന ചെയ്തു .

സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ ,ട്രഷറർ സി വൈ നിഷാന്ത് ,സംസ്ഥാന ഭാരവാഹികളായ സജ്‌ജയകുമാർ യു  എസ് ,സോണി ആസാദ്  കെ കെ   ,ഇ കെ  മധു ,പ്രദീഷ് ജേക്കബ് കോട്ടയം,സമരസമിതി ചെയർമാൻ നസീർ എ ,കൺവീനർ സജിൻ മാത്യു ജേക്കബ്കൊല്ലം   ജില്ലാ പ്രസിഡന്റുമാരായ ,ജെഫേഴ്സൺ മാത്യു -തൃശൂർ   ശിവപ്രസാദ് എസ് ആലപ്പുഴ  ,വിജയൻ നായർ ടി ഡി പത്തനംതിട്ട   ,റോയ്‌മോൻ തോമസ്  ഇടുക്കി ,പൗലോസ് കെ പി എറണാകുളം ,അബ്ദുൾനാസർ ഐ കോഴിക്കോട്  ,മെഹർഷാ കളരിക്കൽ മലപ്പുറം  ,ഷമീർ മുഹമ്മദ് പാലക്കാട്  ,മാത്യു ജേക്കബ് പ്രമോദ് കെ റാം എന്നിവർ പ്രസംഗിച്ചു .

മാർച്ചിനും ധർണക്കും ഷമീർ പാലക്കാട്,  കമൽദേവ് ആലപ്പുഴ  പ്രവീൺകുമാർ ,അജിത്  തിരുവനന്തപുരം,പ്രമോദ് റാം, കാസർകോട്
 ബിജു പൂക്കാട് , കോഴിക്കോട്  ഷബീർ കാസിം    കൊല്ലം,ജോയ് ജോർജ് കണ്ണൂർ , അനിൽ കുമാർ ഇടുക്കി  ജയസുധ മലപ്പുറം
 സുനിൽ സൂര്യ തൃശൂർ ടി എസ് ശിവകുമാർ കോട്ടയം എന്നിവർ നേത്രത്വം നൽകി 
.
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക,അക്ഷയക്ക് അനുകൂലമായ സർക്കാർ ഉത്തരവുകൾ നടപ്പാക്കുക , വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് ബില്ലിലൂടെ  നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള  കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക,സർക്കാർ ഔദ്യോഗിക സൈറ്റുകളിൽ അക്ഷയക്ക് പ്രത്യേക ലോഗിൻ അനുവദിക്കുക,   തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചത് .
ആയിരത്തി അഞ്ഞൂറില്പരം അക്ഷയ സംരംഭകർ മാർച്ചിലും ധർണയിലും പങ്കെടുത്തു .
റേറ്റ് ചാർട്ട് പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ നിർവഹിച്ചു .
 

facebook twitter