വിനീത് ശ്രീനിവാസന്‍ നായകനായ 'ഒരു ജാതി ജാതകം' ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ നിരോധനം

06:58 PM Feb 02, 2025 | Neha Nair

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. എം.മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടുന്നു എന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ഒമാന്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു. വിനീത് ശ്രീനിവാസൻ, സംവിധായകൻ എം. മോഹനൻ, നിഖില വിമൽ എന്നിവർ അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു ജാതി ജാതകം.