+

ഷു​ഗർ അഡിക്ഷൻ ഈ മാർ​ഗങ്ങളിലൂടെ മാറ്റിയെടുക്കൂ

 മധുരത്തിന് അടിമകളാണ് നമ്മളിൽ പലരും. പലരിലും മൂഡ് സ്വിങ്സ്, ഒട്ടും ഊർജ്ജമില്ലാത്ത അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ കാരണം മധുരത്തോടുള്ള ആസക്തിയാണ്. മധുരപരഹാരങ്ങളിൽ മാത്രമല്ല പഞ്ചസാര അടങ്ങിയിട്ടുള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

 മധുരത്തിന് അടിമകളാണ് നമ്മളിൽ പലരും. പലരിലും മൂഡ് സ്വിങ്സ്, ഒട്ടും ഊർജ്ജമില്ലാത്ത അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ കാരണം മധുരത്തോടുള്ള ആസക്തിയാണ്. മധുരപരഹാരങ്ങളിൽ മാത്രമല്ല പഞ്ചസാര അടങ്ങിയിട്ടുള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. "ആരോഗ്യകരം" എന്ന് നമ്മൾ തെറ്റിദ്ധരിച്ചിട്ടുള്ള ബ്രെഡ്, ലഘുവായ സ്നാക്ക്സ് എന്നിവയിലും പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ടെന്നും ഇവർ പറയുന്നു.

എന്താണ് മധുരത്തോടുള്ള ആസക്തിയുടെ കാരണം?
തലച്ചോറിന്റെ റിവാർഡ് സെന്ററിനെ മധുരം സജീവമാക്കുന്നു. അതിനാൽ, നമ്മൾ സമ്മർദ്ദത്തിലോ ക്ഷീണത്തിലോ ആയിരിക്കുന്ന സാഹചര്യങ്ങളിൽ മധുരം കഴിക്കണമെന്ന് നാം ആ​ഗ്രഹിക്കുന്നു. ആസക്തിയുണ്ടാക്കുന്ന മറ്റ് വസ്തുക്കൾ ചെയ്യുന്ന അതേ കാര്യമാണ് ഇവിടേയും സംഭവിക്കുന്നത്. എന്നാൽ, കാലക്രമേണ ഈ ഒരു സ്വഭാവം ശരീരഭാരം വർധിപ്പിക്കുന്നത് മുതൽ ഹോർമോൺ അസന്തുലിതാവസ്ഥ വരെയുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവയ്ക്കുള്ള അപകടസാധ്യതയും അമിതമായ മധുരം മൂലം ഉണ്ടാകുന്നു. ദൈനംദിന ശീലങ്ങളിലൂടെയാണ് മധുരം നമ്മുടെ ഉള്ളിലേക്കെത്തുന്നത്. ചായ, ആരോഗ്യകരമായതെന്ന് കരുതുന്ന ലഘുഭക്ഷണങ്ങൾ, അർധരാത്രി കഴിക്കുന്ന പലഹാരങ്ങൾ എന്നിവ നമ്മുടെ ആരോ​ഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

എങ്ങനെ ഈ ആസക്തി മറികടക്കാം
ഒറ്റയടിക്ക് പരിപൂർണമായി പഞ്ചസാര ഒഴിവാക്കേണ്ടതില്ല എന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മറിച്ച്, ഘട്ടംഘട്ടമായ ലളിതമായ മാറ്റങ്ങളിലൂടെ വേണം ആരംഭിക്കാൻ. ജ്യൂസിന് പകരം പഴങ്ങൾ കഴിക്കുക, പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ഓട്സ് ശീലിക്കുക, പ്രോട്ടീൻ, ഫൈബർ, ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയ സമീകൃത ആഹാരം കഴിക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര, ഈത്തപ്പഴം, തേൻ, പഴങ്ങളുടെ പൾപ്പ് എന്നിവയും ഉപയോ​ഗിക്കാവുന്നതാണ്. 

facebook twitter