താൻ പറയുന്നത് വലതുപക്ഷ മാധ്യമങ്ങൾ വളച്ചൊടിക്കുന്നു:പി.ജയരാജൻ

02:37 PM Jul 02, 2025 | AVANI MV

കണ്ണൂർ: താൻ പറയുന്നത് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. പയ്യാമ്പലം പി.ഡബ്ള്യു ഡി ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം പുതിയ ഡി.ജി.പിയെ നിയമിച്ചതിനെ കുറിച്ച് സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നതയില്ല. 

ഈ കാര്യം പാലക്കാട് നിന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഞാൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ല രാവഡ ചന്ദ്രശേഖറിനെ കുറിച്ചു തനിക്ക് പറയാനുള്ള കാര്യം അന്ന് പറഞ്ഞതാണ്. തൻ്റെ ഫെയ്സ്ബുക്ക് പേജിൽ അതു കൃത്യമായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. പാർട്ടിയെ തേജോവധം ചെയ്യുന്നതിനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.