+

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണ് : പി മുജീബ് റഹ്മാൻ

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപിക്കപ്പെടേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തീവ്രവാദത്തെയും ഭീകരാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ നമുക്കാകണം. മനസ്സാക്ഷി മരവിക്കുന്ന ഈ ഭീകരചെയ്തിയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മലയാളിയടക്കം 26 പേർ മ​രിച്ചതായാണ് ഒടുവിലത്തെ കണക്ക്. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സ​ുരക്ഷിതരാണ്. യു.​എ.​ഇ, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളും മ​രി​ച്ച​വ​രി​ൽ ഉൾപ്പെടുന്നു. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ, സൗ​ദി സ​ന്ദ​ർ​നം വെ​ട്ടി​ച്ചു​രു​ക്കി​യ ​പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​ന്ദ്ര മോ​ദി ഇന്നലെ രാത്രി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.

facebook twitter