+

ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ; പ്രതികരിക്കാതെ ഇന്ത്യ

പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ ആണ് ഒരു വിദേശ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിലായിരുന്നു പ്രസ്താവന. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കം തുടരുന്നതായാണ് വിവരം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.

facebook twitter