സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ പാ​കി​സ്താ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ഇ​ന്ത്യ

07:23 PM Aug 21, 2025 | Neha Nair

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ പാ​കി​സ്താ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ഇ​ന്ത്യ. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ സം​സാ​രി​ക്ക​വേ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി എ​ൽ​ദോ​സ് മാ​ത്യു പു​ന്നൂ​സാ​ണ് പാ​കി​സ്താ​നെ കു​റ്റ​പ്പെ​ടു​ത്തിയ​ത്. ക​ശ്മീ​രി​ക​ളെ ശി​ക്ഷി​ക്കാ​നും അ​പ​മാ​നി​ക്കാ​നും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് പാ​കി​സ്താ​​ൻ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

1971ൽ ​അ​ന്ന​ത്തെ കി​ഴ​ക്ക​ൻ പാ​കി​സ്താ​നി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​മ​ർ​ശ​നം. അ​​ങ്ങേ​യ​റ്റം ല​ജ്ജാ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളാ​ണ് പാ​ക് സൈ​ന്യം ന​ട​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി, ഇ​ക്കാ​ല​ത്തും അത് തു​ട​രു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പി​ന്നീ​ട് ബം​ഗ്ലാ​ദേ​ശ് ആ​യി മാ​റി​യ കി​ഴ​ക്ക​ൻ പാ​കി​സ്താ​നി​ൽ ന​ട​ന്ന കൂ​ട്ട​ക്കു​രു​തി​യും മാ​ന​ഭം​ഗ​ങ്ങ​ളും പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും മ​നു​ഷ്യ​ക്ക​ട​ത്തും ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും നി​ർ​ബ​ന്ധി​ത വി​വാ​ഹ​ങ്ങ​ളും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്ത​ലും അ​ക്കാ​ല​ത്ത് നി​ർ​ബാ​ധം ന​ട​ന്ന​താ​യി എ​ൽ​ദോ​സ് മാ​ത്യു പു​ന്നൂ​സ് പ​റ​ഞ്ഞു. യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​റു​ടെ സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ടി​ല​ട​ക്കം ഇ​ക്കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ഹീ​ന​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ നീ​തി​യു​ടെ വ​ക്താ​ക്ക​ളാ​യി ച​മ​യു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.