+

പാലക്കാട് ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 30കാരന് പോക്‌സോ കേസില്‍ 25 വര്‍ഷം തടവുശിക്ഷ

ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 30കാരന് 25 വര്‍ഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്ദിയോട് പുള്ളിമാന്‍ചള്ള കുമാരനാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി

പാലക്കാട്: ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 30കാരന് 25 വര്‍ഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്ദിയോട് പുള്ളിമാന്‍ചള്ള കുമാരനാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ടി. സഞ്ജു വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുകക്ക് പുറമേ അധികധനസഹായവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. 

മീനാക്ഷിപുരം സബ് ഇന്‍സ്‌പെക്ടറായിരുന്ന സി.കെ. രാജേഷ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ബാബുരാജന്‍ വാഴക്കോടന്‍, ജെ. മാത്യു എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ടി. ശോഭന, സി. രമിക എന്നിവര്‍ ഹാജരായി. 15 സാക്ഷികളെ വിസ്തരിച്ചു.. ലെയ്‌സണ്‍ ഓഫീസര്‍ എ.എസ്.ഐ സതി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
 

facebook twitter