+

പാലക്കാട് സ്വര്‍ണവും കാറും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കാറും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി രാധാകൃഷ്ണന്‍ (59) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം

പാലക്കാട്: വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കാറും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി രാധാകൃഷ്ണന്‍ (59) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നഗരത്തില്‍ മാട്ടുമന്ത റോസ് രാര്‍ഡനില്‍ പ്രകാശിന്റെ വീട്ടിലാണ് കഴിഞ്ഞ ആറിന് കവര്‍ച്ച നടത്തിയത്. കേസിലെ പ്രധാന പ്രതിയെ പിടികൂടാനുണ്ട്.

സി.സി.ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കേസില്‍ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൃഷ്ണഗിരി സ്വദേശിയായ അരവിന്ദ് ആണ് പ്രധാന പ്രതിയെന്ന് ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അരവിന്ദന്റെ ബന്ധുവായ രാധാകൃഷ്ണന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇയാളെ കൃഷ്ണഗിരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കളവു ചെയ്ത സ്വര്‍ണം കണ്ടെടുക്കാനായത്. പ്രതികള്‍ കവര്‍ച്ചയ്ക്കായി വന്ന കാര്‍ ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തു നിന്നും കണ്ടെടുത്തി.

പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ ജെ. ജയ്‌സണ്‍, എസ്.ഐ. സുനില്‍ കുമാര്‍, എ.എസ്.ഐ നൗഷാദ് പി.എച്ച്, എസ്.സി.പി.ഒമാരായ സജീവന്‍, കിഷോര്‍, മനീഷ്, വിനീഷ്, സുധീര്‍, ജയന്‍, ഷനോസ്, ദിലീപ്, മണികണ്ഠദാസ്, രഘു, മൈഷാദ്, അജേഷ്, ഷമീര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

facebook twitter