പാലക്കാട്: അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസിടിച്ച് പരുക്കേറ്റ ആറു വയസുകാരന്‍ മരിച്ചു. ഓങ്ങല്ലൂര്‍ മരുതൂര്‍ പുലാശേരിക്കര കാമ്യകം വീട്ടില്‍ കൃഷ്ണകുമാര്‍- ശ്രീദേവി ദമ്പതികളുടെ മകന്‍ ആരവ് ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. വാടനാംകുറുശി ഗവ: എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആരവ് സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി അമ്മയുടെ കൈവിട്ട് വീട്ടിലേക്ക് ഓടുന്നതിനിടയില്‍ മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.