+

ജല സംരക്ഷണത്തില്‍ സുസ്ഥിര തൃത്താല മാതൃക: മന്ത്രി എം.ബി രാജേഷ്

ജല സംരക്ഷണത്തില്‍ കേരളത്തിന് പുറത്തും സുസ്ഥിര തൃത്താല മികച്ച മാതൃകയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കിഴങ്ങുവിള വിത്തു ഗ്രാമങ്ങളും വികേന്ദ്രീകൃത വിത്ത് ഉത്പാദകരും പദ്ധതി -'സീഡ് ഗ്രാം 2025-30' ന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട്   :  ജല സംരക്ഷണത്തില്‍ കേരളത്തിന് പുറത്തും സുസ്ഥിര തൃത്താല മികച്ച മാതൃകയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കിഴങ്ങുവിള വിത്തു ഗ്രാമങ്ങളും വികേന്ദ്രീകൃത വിത്ത് ഉത്പാദകരും പദ്ധതി -'സീഡ് ഗ്രാം 2025-30' ന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജല ദൗര്‍ലഭ്യതയില്‍ പരിഹാരം കാണാനായത് സുസ്ഥിര തൃത്താലയുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ജല സംരക്ഷണത്തിലൂടെ കാര്‍ഷിക മേഖലയിലും അഭിവൃദ്ധി കൈവരിക്കാനായി. കിഴങ്ങ് കൃഷിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ അത്ഭുതകരമായ മാറ്റം വരുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.സംസ്ഥാനത്തെ മാതൃകാപദ്ധതികളിലൊന്നായി സുസ്ഥിര തൃത്താല മാറി. സുസ്ഥിര തൃത്താലയുടെ വിജയം മുന്‍ നിര്‍ത്തി് കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് 25000 ഏക്കറില്‍ കൃഷി ചെയ്യാനൊരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു.


പരിപാടിയുടെ ഭാഗമായി കിഴങ്ങു വിളകളുടെ പുതിയ ഇനങ്ങളേയും പുതിയ സാങ്കേതിക വിദ്യകളേയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളേയും പരിചയപ്പെടുത്താനായി കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, സുസ്ഥിര തൃത്താല പദ്ധതി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് സീഡ് ഗ്രാം പദ്ധതി നടപ്പാക്കുന്നത്. മുന്തിയ കിഴങ്ങു വിള ഇനങ്ങളുടെ വിത്തിന്റെ ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.തൃത്താലയിലെ തെഞ്ഞെടുക്കപ്പെട്ട 50 പട്ടികജാതി വിഭാഗം കര്‍ഷകരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം മേധാവി സുമിയ, നവകേരളം കോര്‍ഡിനേറ്റര്‍ പി സെയ്തലവി,സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ സുനില്‍ കുമാര്‍, കൃഷി അസി. ഡയറക്ടര്‍ മാരിയത്ത് കിബിത്തിയ,  കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

facebook twitter