പനികൂര്‍ക്കയില ബജ്ജി കഴിച്ചിട്ടുണ്ടോ ?

12:30 PM Oct 31, 2025 | Neha Nair

ആവശ്യമായ സാധനങ്ങള്‍ 

പനിക്കൂര്‍ക്കയില
കടലമാവ് -1/4 കപ്പ് 
അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി, വെളുത്തുള്ളി -ചതച്ചത് 
ജീരകപ്പൊടി -ഒരു നുള്ള് 
കായം -ഒരു നുള്ള് 
ഉപ്പ് -ആവശ്യത്തിന് 
വെള്ളം -ആവശ്യത്തിന്
മുളകുപൊടി -ഒരു ടീ സ്പൂണ്‍ 
വെളിച്ചെണ്ണ -ആവശ്യത്തിന് 

തയ്യാറാക്കുന്ന രീതി 

പനികൂര്‍ക്കയില നന്നായി കഴുകിയെടുത്തുവെക്കുക. ഇല വലിയതാണെങ്കില്‍ രണ്ടായി മുറിക്കാം. കാല്‍ കിലോ കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നല്ല രീതിയില്‍ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ഇലകള്‍ മാവില്‍ മുക്കി വറുത്തെടുക്കാം. തയ്യാറായ ബജ്ജിയോടൊപ്പം പുതിന ചട്ണി കൂടെയുണ്ടെങ്കില്‍ രുചികൂടും.