ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ; ആരോഗ്യത്തിന് ഏറെ നല്ലതാണ്

08:00 AM Jul 24, 2025 | Kavya Ramachandran

 കുരുമുളക് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കും. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. 


 വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം,  ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കും. 

കുരുമുളകിലെ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തെ തടയാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ പൈപ്പറിൻ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  പോഷകങ്ങളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കുരുമുളക് സഹായിക്കും.