ശബരിമലയിൽ മാളികപ്പുറത്തെ മുറ്റത്ത് അവതരിപ്പിക്കപ്പെടുന്ന പറകൊട്ടിപ്പാട്ട് ഒരു പ്രത്യേക അനുഷ്ഠാന കലയാണ്. അയ്യപ്പ ഭക്തരെ അയ്യപ്പനായും വേലനെ (ഈ കലാരൂപം അവതരിപ്പിക്കുന്ന ആളെ) ശിവനായും സങ്കല്പിച്ചാണ് അനുഷ്ഠാനം ആചരിക്കുന്നത്.
Trending :
ജ്യോത്സ്യന്മാരുടെ നിർദേശപ്രകാരം പന്തള രാജാവാണ് ഈ അനുഷ്ഠാന കല ഇവിടേക്ക് എത്തിച്ചത് എന്നാണ് വിശ്വാസം. പന്തളത്ത് തമ്പുരാൻ, പെരുനാടൻ മാടമറ്റത്തുകൊണ്ട് താമസിപ്പിച്ച വേലന്മാരുടെ കുലത്തിൽപ്പെട്ടവരാണ് പാട്ടുകാർ. പാട്ടിനു അകമ്പടിയായി പറ എന്ന വാദ്യം ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ പറകൊട്ടിപ്പാട്ട് എന്ന് വിളിക്കുന്നത്.