ഡല്‍ഹി: വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ (ജെപിസി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കില്ല. ഇന്നലെ ലോക്സഭയിലെ അജണ്ടയിൽ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. വഖഫ് ബില്ലിലെ വിയോജനക്കുറിപ്പുകളുടെ ഭാഗങ്ങൾ സമ്മതമില്ലാതെ തിരുത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് കേന്ദ്രത്തിന്റെ നീക്കം.
ലോക്‌സഭാ സെക്രട്ടേറിയറ്റിൻ്റെ ബിസിനസ് ലിസ്റ്റ് പ്രകാരം, ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളിനൊപ്പം ജെപിസി അധ്യക്ഷൻ ജഗദാംബിക പാലും ചേർന്ന് ലോക്സഭയിൽ ഇന്ന് റിപ്പോർട്ട് അവതരിപ്പിക്കേണ്ടതായിരുന്നു. വിഷയത്തിൽ ജെപിസിക്ക് ലഭിച്ച തെളിവുകളുടെ രേഖകളും ഇന്ന് സഭയിൽ വെക്കേണ്ടതായിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിൽ നിന്ന് വഖ്ഫ് ബിൽ നീക്കം ചെയ്യുകയായിരുന്നു.
Trending :