പത്തനംതിട്ട: കൂടല്‍ ഇഞ്ചപ്പാറയില്‍ യുവതിക്ക് വെട്ടേറ്റു. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ്(40) വെട്ടേറ്റത്. ആണ്‍ സുഹൃത്ത് ബിനുവാണ് റിനിയെ ആക്രമിച്ചത്.വീടിനു സമീപം വച്ചായിരുന്നു ആക്രമണം. കഴുത്തിന് വെട്ടേറ്റ യുവതിയുടെ നില ഗുരുതരമാണ്.
റിനിയും മകനും മാത്രമാണ് വീട്ടില്‍ താമസം.ഭര്‍ത്താവ് മരിച്ചു പോയി.നേരത്തേ പല തവണ സുഹൃത്ത് ബിനുവുമായി വഴക്കുണ്ടായിരുന്നു. പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്
പരിക്കേറ്റ റിനിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബിനുവിനായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
വ്യാഴാഴ്ച രാത്രിയും ബിനു യുവതിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി.തുടര്‍ന്ന് സ്‌കൂട്ടറില്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനായി പോകവെ ബിനു പിന്നാലെ എത്തി വെട്ടുകയായിരുന്നു