+

പത്തനംതിട്ട തിരുവല്ലയില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. 

പാടശേഖരത്തില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്. 35 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. 

മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോകവേയാണ് അപകടമുണ്ടായത്.

ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല്‍ കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.

facebook twitter