+

എളുപ്പത്തിൽ പായസം ഉണ്ടാക്കിയാലോ ?

എളുപ്പത്തിൽ പായസം ഉണ്ടാക്കിയാലോ ?

വേണ്ട ചേരുവകൾ:

നന്നായി പഴുത്ത ഏത്തപ്പഴം :- 1എണ്ണം

പനങ്കൽക്കണ്ടം :- 1 ടീസ്പൂൺ

ഏലക്കപൊടി - ½ ടീസ്പൂൺ

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു കുരു നീക്കം ചെയ്‍തത്:- 1 കപ്പ്‌

കശുവണ്ടി കുതിർത്തത് :- ½ കപ്പ്‌

ബദാം കുതിർത്തത് :- ½ കപ്പ്‌

തേങ്ങ ചിരകിയത് :- 2 

ചിയാ സീഡ് കുതിർത്തത് :- 1 കപ്പ്‌.

തയാറാക്കുന്ന വിധം

ഒരു കുഴിവുള്ള പാത്രത്തിൽ ഏത്തപ്പഴവും പനങ്കൽക്കണ്ടവും ഏലക്ക പൊടിച്ചതും ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ചു നന്നായി ഉടച്ചു ചേർക്കുക. അതിനു ശേഷം ഒരു മിക്സി ജാറിൽ ബാക്കിയുള്ള ചേരുവകൾ ( ചിയാസീഡ് ഒഴികെ)  ഒന്നരകപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം അരിച്ചെടുത്ത ശേഷം നേരത്തെ ഉടച്ചു ചേർത്ത ഏത്തപ്പഴത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി കുതിർത്തു വച്ച ചിയാസീഡ് കൂടി ചേർത്തിളക്കി അപ്പോൾ തന്നെ അല്ലെങ്കിൽ തണുപ്പിച്ചു കഴിക്കാവുന്നതാണ്. ഈ ഹെൽത്തി ഈസി പായസത്തിൽ അടങ്ങിയിരിക്കുന്നതെല്ലാം തന്നെ ആരോഗ്യകരമായവയാണ്. ഡയറ്റ് ചെയ്യുന്നവർക്ക് സ്വീറ്റ് ക്രെവിങ്സ് ഉണ്ടാകുമ്പോൾ കഴിക്കാൻ പറ്റുന്ന ഉത്തമമായ ഒരു സ്വീറ്റ് പുഡ്ഡിങ് ആണിത്.

facebook twitter