ചേരുവകള്‍
പച്ചരി/ഒണക്കലരി: 250 ഗ്രാം
ശര്‍ക്കര: 750 ഗ്രാം
മൂന്ന് തേങ്ങയുടെ പാല്‍ (ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ)
കദളിപ്പഴം: രണ്ടെണ്ണം
കല്‍ക്കണ്ടം/പഞ്ചസാര പൊടിച്ചത്-രണ്ട് സ്പൂണ്‍
ഏലയ്ക്ക, പച്ച കര്‍പ്പൂരം-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Trending :
കഴുകി വൃത്തിയാക്കിയ അരി മൂന്നാംപാലില്‍ വേവിക്കുക. നന്നായി വെന്ത അരിയിലേക്ക് ശര്‍ക്കര ഉരുക്കി പാനിയാക്കി, കരടു കളഞ്ഞ് ഒഴിക്കുക. ഇതിലേക്ക് രണ്ടാംപാല്‍ ഒഴിക്കുക. ശര്‍ക്കരയുടെ പച്ചമണം മാറുന്നതുവരെ പത്തുമിനിറ്റോളം തിളപ്പിക്കുക. ഇത് തിളച്ച് കുഴമ്പു രൂപത്തിലാകുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. തീ കുറച്ച് ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്തശേഷം തിളപ്പിക്കരുത്. അരിഞ്ഞുവെച്ച കദളിപ്പഴം ചേര്‍ത്ത് ആവശ്യത്തിന് ഏലയ്ക്കപ്പൊടി, പച്ചകര്‍പ്പൂരം എന്നിവ ചേര്‍ത്തിളക്കുക.