മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.
പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.
ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സര്‍ക്കാര്‍ കേസെടുത്തതിന് സമാനമാണ് ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികള്‍ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
അതേസമയം വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.