ചേരുവകൾ
സവാള- 1
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
തക്കാളി- 1
വെളുത്തുള്ളി- 6
കാശ്മീരിമുളകുപൊടി
മുളകുപൊടി
മുട്ട-2
കടുക്
ജീരകം
ഉഴുന്നു പരിപ്പ്
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് 2 മിനിറ്റ് വഴറ്റാം. ഇതിലേയ്ക്ക് ഒരു തക്കാളി കഷ്ണങ്ങളാക്കിയുതും ചേർക്കാം.
പച്ചക്കറികൾ വെന്തു വരുമ്പോൾ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർക്കാം.
എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, മുളകുപൊടി, എന്നീ മസാപ്പൊടികൾ ചേർത്തു അഞ്ച് മിനിറ്റ് വേവിക്കാം.
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, 4 ടേബിൾസ്പൂൺ വറുത്ത നിലക്കടല എന്നിവ ചേർത്ത് ഇളക്കി അടുപ്പണയ്ക്കാം.
ഇത് തണുത്തത്തിനു ശേഷം രണ്ട് മുട്ട പുഴുങ്ങിയതിൻ്റെ വെള്ള കൂടി ചേർത്ത് അരച്ചെടുക്കാം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം, ശേഷം ജീരകം ചേർത്തു വറുക്കാം.
ഇതിലേയ്ക്ക് ഉഴുന്നു പരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിപ്പ് തയ്യാറാക്കാം. ഇത് അരച്ചടുത്ത ചമ്മന്തിയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇഷ്ടം പോലെ വിളമ്പി കഴിച്ചു നോക്കൂ