+

രാം ചരൺ നായകനായ ‘പെദ്ധി’ യിലെ ഗാനം പുറത്ത്

രാം ചരൺ നായകനായ ‘പെദ്ധി’ യിലെ ഗാനം പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യിലെ ആദ്യ ഗാനമായ “ചികിരി ചികിരി”യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. വരികൾ രചിച്ചത് സിജുമോൻ തുറവൂരാണ്. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മാർച്ച് 27, 2026-നാണ് ‘പെദ്ധി’യുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഈ ഗാനത്തിൻ്റെ പ്രധാന ഹൈലൈറ്റ്, കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചുകൊണ്ടുള്ള രാം ചരണിൻ്റെ ഗംഭീര നൃത്തച്ചുവടുകളാണ്. നൃത്ത സംവിധാനം നിർവഹിച്ചത് ജാനി മാസ്റ്റർ ആണ്. നായിക ജാൻവി കപൂറും സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനും ഗാനത്തിൻ്റെ വീഡിയോയുടെ ഭാഗമാണ്. നായികയായി ‘അച്ചിയമ്മ’ എന്ന കഥാപാത്രത്തെ ജാൻവി കപൂർ അവതരിപ്പിക്കുന്നു, കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായുണ്ട്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് രാം ചരൺ നടത്തിയത് എന്നത് ഗാനരംഗത്തിലൂടെ വ്യക്തമാണ്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി രാം ചരണിനെ ഒന്നിലധികം വ്യത്യസ്ത ലുക്കുകളിൽ എത്തിക്കാനാണ് സംവിധായകൻ ബുചി ബാബു സന ശ്രമിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ ചിത്രം സംവിധായകൻ ബുച്ചി ബാബു സന ഒരുക്കുന്നത്.

facebook twitter