+

ഈ പെണ്ണ് കേസ് തീയറ്ററുകളിൽ ചിരിപടർത്തും; നിഖില വിമൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ചിത്രം ജനുവരി 16ന് തീയറ്ററുകളിൽ

ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന നിഖില വിമൽ നായികയായ പുതിയ മലയാള ചലച്ചിത്രം ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.


ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന നിഖില വിമൽ നായികയായ പുതിയ മലയാള ചലച്ചിത്രം ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.ട്രെയിലർ കണ്ടാൽ പ്രേക്ഷകരിൽ ഒറ്റ സംശയം മാത്രം ഇവൾ കല്യാണ തട്ടിപ്പ് വീരയാണോ, അതോ കുരുക്കിലായ ഒരു പെണ്ണോ? ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ട്രെയിലറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണൻ – ഫെബിൻ സിദ്ധാർത്ഥ് കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്.ഇ4 എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാങ്കേതികമായി ശക്തമായ അവതരണമാണ് ട്രെയിലറിലൂടെ ലഭിക്കുന്നത്.ഛായാഗ്രഹണം – ഷിനോസ് സംഗീതം – അങ്കിത് മേനോൻ
എഡിറ്റിംഗ് – ഷമീർ മുഹമ്മദ് ട്രെയിലർ ലോഞ്ചിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ‘പെണ്ണ് കേസ്’ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ജനുവരി 16 മുതൽ, വാദപ്രതിവാദങ്ങളുടെ കഥയുമായി ‘പെണ്ണ് കേസ്’ തിയേറ്ററുകളിലെത്തുന്നു.

facebook twitter