പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുതുപേഴുങ്കല്‍ സ്വദേശി ബെജി (52) ആണ് മരിച്ചത്.
അപകീര്‍ത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രഥമ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയിരുന്നു. വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയില്‍ ബെജിയെ കണ്ടെത്തിയത്.
Trending :