യു.കെയിലെ ഹീത്രോ വിമാനത്താവളത്തിൽ യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം: ഒരാൾ അറസ്റ്റിൽ

06:43 PM Dec 08, 2025 | Neha Nair

ലണ്ടൻ: യു.കെയിലെ ഹീത്രോ വിമാനത്താവളത്തിൽ ഒരു സംഘം ആളുകൾ യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഞായറാഴ്ചയുണ്ടായ ആക്രമണത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.

സംഘത്തിലെ ആളുകൾ തമ്മിലുണ്ടായ വാക്തർക്കമാണ് പെപ്പർ സ്പ്രേ ആക്രമണത്തിൽ കലാശിച്ചത്. തുടർന്ന് ആക്രമികൾ സ്ഥലംവിട്ടു. പൊലീസും ആംബുലൻസുകളും ഉടൻ വിമാനത്താവളത്തിലെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.