നിരന്തരമായുണ്ടാകുന്ന ക്ഷീണവും തലകറക്കവും അവഗണിക്കരരുത്

03:15 PM Jul 19, 2025 | Kavya Ramachandran

ഇത്തരം അസ്വസ്ഥതകളെയാണ് ‘വെർട്ടിഗോ’ (Vertigo) എന്ന് അറിയപ്പെടുന്നത്. ഇതൊരു രോഗമല്ലെങ്കിലും രോഗ ലക്ഷണമാണ്. എന്നാൽ ഈ അവസ്ഥ ആളുകളിൽ സർവസാധാരണമാണ്. വെർട്ടിഗോയെ തലക്കനവുമായോ അല്ലെങ്കിൽ പൊതുവായ ക്ഷീണവുമായോ തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അതിൽ നിന്നും വ്യത്യസ്തമാണ്.

എന്താണ് വെർട്ടിഗോ? വെർട്ടിഗോ എന്നാൽ ഒരു ‘തെറ്റായ ചലനാനുഭവം’ ആണ്. അതായത്, നിങ്ങളോ നിങ്ങളുടെ ചുറ്റുപാടുകളോ ചലിക്കുന്നില്ലെങ്കിൽ പോലും കറങ്ങുന്നതായോ, ആടുന്നതായോ തോന്നുന്ന അവസ്ഥ. ഇത് ഏതാനും നിമിഷങ്ങൾ മുതൽ മണിക്കൂറുകളോ അതിലധികമോ നീളാം. എന്നാൽ ഇത് തലകറങ്ങി വീഴാൻ പോകുന്നത് പോലെയുള്ള തോന്നലോ അല്ലെങ്കിൽ കണ്ണിൽ ഇരുട്ട് പോലെയുള്ള പ്രതീതിയോ അല്ല .ഇതിൽ നിന്നും വ്യത്യാസമുണ്ട്.വെർട്ടിഗോ സാധാരണയായി ചെവിക്കുള്ളിലെ ബാലൻസ് നിയന്ത്രിക്കുന്ന ഭാഗത്തു നിന്നാണ് (inner ear) ഉണ്ടാകുന്നത്. എന്നാൽ ചിലപ്പോൾ തലച്ചോറിലെ പ്രശ്നങ്ങളും ഇതിന് കാരണമാകാം. തലച്ചോറ് സംബന്ധമായ കാരണങ്ങളായ സ്ട്രോക്ക് (Stroke) ,ബ്രെയിൻ ട്യൂമറുകൾ (Brain tumors), മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ പ്രശ്നങ്ങളുടെയോ ഭാഗമാകാം. ഇവ സാധാരണയായി ചെവിയുടെ കാരണങ്ങളേക്കാൾ വളരെ കുറവും എന്നാൽ കൂടുതൽ ഗുരുതരവുമാണ്.