+

ഫോൺ റിപ്പയറിന് നൽകും മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയത്തിനുള്ള ഉപകരണം എന്നതിലുപരി നമ്മുടെ വ്യക്തിപരമായ വിവരങ്ങളും രഹസ്യ സ്വഭാവമുള്ള ഡാറ്റകളും സൂക്ഷിക്കുന്ന ഒരിടം കൂടിയാണ്

ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയത്തിനുള്ള ഉപകരണം എന്നതിലുപരി നമ്മുടെ വ്യക്തിപരമായ വിവരങ്ങളും രഹസ്യ സ്വഭാവമുള്ള ഡാറ്റകളും സൂക്ഷിക്കുന്ന ഒരിടം കൂടിയാണ്. അതിനാൽ ഫോൺ കേടാകുന്ന സന്ദർഭങ്ങളിൽ റിപ്പയറിങ്ങിന് കൊടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രധാനമായി ഫോണിൽ usb settings ‘charging only’ ആയി മാറ്റുക.ഇതു വഴി അനാവശ്യമായി ഉണ്ടേയേക്കാവുന്ന ട്രാൻസഫർ ഒഴിവാക്കാൻ സാധിക്കും.

ഫോൺ റിപ്പെയർക്ക് കൊടുക്കുമ്പോൾ സിം പിൻ ലോക്ക് ഓൺ ചെയ്താൽ നിങ്ങളുടെ സിം മറ്റൊരു ഡിവൈസിൽ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.

ആപ്പ് പെർമിഷൻസ് വേണ്ടവയ്ക്ക് മാത്രം allow നൽകുക. cloud sync off ചെയ്യുന്നതു വഴി റിപ്പയർ സമയത്ത് ഡാറ്റ അപ്പ്‌ലോഡ് ആവുന്നത് തടയാം. പ്രധാനമായും നിങ്ങളും ഫോട്ടോകൾ, ഡോക്യുമെന്റുകൾ, ആപ്പുകൾ എന്നിവ എൻക്രിപ്റ്റ് ചെയ്ത് secure folder ലേക്ക് മാറ്റുക.


ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക. ഡാറ്റ ചോർച്ച പൂർണമായും ഒഴിവാക്കാനുള്ള ഏക മാർഗമാണിത്. ടെക്‌നീഷ്യൻ ആവശ്യപ്പെട്ടാലും പ്രധാനപ്പട്ട പാസ്വേർഡുകൾ കൈമാറ്റം ചെയ്യരുത്.

ഫോണിന്റെ ഫോട്ടോ എടുത്തുവെക്കുന്നതും ,സിം, മെമ്മറി കാർഡുകൾ നീക്കം ചെയ്യുന്നതും imei നമ്പറുകൾ മറ്റെവിടെയെങ്കിലും രേഖപ്പെടുത്തുന്നതും മറക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്.
 

facebook twitter