+

അതിര്‍ത്തിയില്‍ ഡ്രോണുകള്‍ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി ; ഇന്ത്യ പാകിസ്ഥാന്‍ ഡിജിഎംഒ തല ചര്‍ച്ചയില്‍ തീരുമാനമായില്ല

ഇന്ത്യ പാകിസ്ഥാന്‍ ഡിജിഎംഒ തല ചര്‍ച്ച ഇന്ന് നടക്കുമോ എന്നതില്‍ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങള്‍ വെളിപ്പെടുത്തി. 

വെടി നിര്‍ത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിര്‍ത്തി ശാന്തം. ജമ്മുവിലും കശ്മീരിലും ഡ്രോണുകള്‍ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാന്‍ ഡിജിഎംഒ തല ചര്‍ച്ച ഇന്ന് നടക്കുമോ എന്നതില്‍ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങള്‍ വെളിപ്പെടുത്തി. 

ധാരണ ലംഘിച്ച പാക് നടപടിയില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. 

ഇന്ന് തുടര്‍ ചര്‍ച്ച നടത്താനാണ് ശനിയാഴ്ച രണ്ട് ഡയറക്ടര്‍ ജനറല്‍മാരും ധാരണയിലെത്തിയത്. വെടിനിറുത്തല്‍ ധാരണ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് ഇന്ന് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ധാരണ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം ഡിജിഎംഒ തലത്തില്‍ അറിയിച്ചു. ഇതിന് പാകിസ്ഥാന്‍ മറുപടി നല്കിയിട്ടില്ലെന്ന് സേന വൃത്തങ്ങള്‍ വിശദീകരിച്ചു. 

facebook twitter