+

പിണറായി സർക്കാരിനും പൊലിസിനും കനത്തതിരിച്ചടി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കിയത് മുഖത്തേറ്റ അടിയായി മാറി

മാധ്യമ വേട്ടയുമായി മുൻപോട്ടു പോകുന്ന രണ്ടാം പിണറായി സർക്കാരിനും പൊലിസിനും കനത്ത തിരിച്ചടി. കണ്ണൂർ കേന്ദ്രീകരിച്ചു ഏഷ്യാനെറ്റ് നടത്തിയ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള വാർത്ത വളച്ചൊടിച്ചാണ് റിപ്പോർട്ടർ മുതൽ എക്സിക്യുട്ടീവ് എഡിറ്റർ വരെയുള്ളവരെ വേട്ടയാടി ജയിലിൽ അടയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശപ്രകാരം പൊലിസ് ഇറങ്ങിയത്.

കണ്ണൂർ : മാധ്യമ വേട്ടയുമായി മുൻപോട്ടു പോകുന്ന രണ്ടാം പിണറായി സർക്കാരിനും പൊലിസിനും കനത്ത തിരിച്ചടി. കണ്ണൂർ കേന്ദ്രീകരിച്ചു ഏഷ്യാനെറ്റ് നടത്തിയ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള വാർത്ത വളച്ചൊടിച്ചാണ് റിപ്പോർട്ടർ മുതൽ എക്സിക്യുട്ടീവ് എഡിറ്റർ വരെയുള്ളവരെ വേട്ടയാടി ജയിലിൽ അടയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശപ്രകാരം പൊലിസ് ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയതോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ നിരവധി പരിപാടികൾ നടത്തുന്ന സർക്കാരിന് മുഖത്തേറ്റ അടിയായി മാറിയിരിക്കുകയാണ്.ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. 

സംസ്ഥാന പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ല. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.

facebook twitter