+

അടിപൊളി പിസ്സ എളുപ്പം തയ്യാറാക്കാം

അടിപൊളി പിസ്സ എളുപ്പം തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം...

  1. ഇളം ചൂട് പാൽ - 1 കപ്പ്
      ഡ്രൈ യീസ്റ്റ് - 1 ടീസ്പൂൺ
      പഞ്ചസാര - 1 ടീസ്പൂൺ

    ആദ്യം ഒരു ബൗളിൽ ഇവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് പൊങ്ങി വരാൻ അനുവദിക്കുക.

2 . വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂൺ
‌      ഒറിഗാനോ - 1 ടീസ്പൂൺ
      വെണ്ണ - 1 ടീസ്പൂൺ
     മൈദ -  200 ഗ്രാം
      ഒലീവ് ഓയിൽ -1 ടീസ്പൂൺ

പൊങ്ങിയ യീസ്റ്റ് ബൗളിൽ 1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക. നന്നായി ഇളക്കി അതിൽ രണ്ടാമത്തെ ചേരുവകൾ ചേർത്ത് കുഴച്ച് മൃദുവായ ചപ്പാത്തി നാവ് പരുവത്തിൽ കുഴച്ച് ഒലീവ് ഓയിൽ മുകളിൽ തടവി 2 മണിക്കൂർ ഈർപ്പം കയറാത്ത രീതിയിൽ പൊതിഞ്ഞു വയ്ക്കുക.

3. പിസ്സാ സോസ്

മൂന്ന് തക്കാളി ചൂടുവെള്ളത്തിൽ ഇട്ടു തൊലിയും കുരുവും കളഞ്ഞ് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 8 വെളുത്തുള്ളി അരിഞ്ഞത് ഇട്ട് ഇളക്കുക. മൂത്തമണംവരുമ്പോൾ തക്കാളി അരച്ചത്, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ കുരുമുളക് പൊടി, ഒരു നുള്ള് ഉപ്പ് ചേർത്ത് കുറുക്കിയെടുക്കുക.

4 .ടോപ്പിംങ് ചേരുവകൾ

മോസറല്ല ചീസ് -                    200 ഗ്രാം
മഞ്ഞ +പച്ച കാപ്സിക്കം -    പകുതി വീതം
കുരുകളഞ്ഞ തക്കാളി -        1 എണ്ണം
വലിയ ഉള്ളി -                        1  (ഇവയെല്ലാം ചതുരത്തിൽ അരിഞ്ഞത്)

5 . ഒറിഗാനോ - 1 ടീസ്പൂൺ
     ഹേബ്സ് - 1 ടീസ്പൂൺ

   പിസ്സാ പേനിൽ വെണ്ണ തടവുക. പൊങ്ങിയ മാവ് ആവശ്യത്തിനെടുത്ത് കൈ കൊണ്ട് പരത്തി ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തുകൾ ഇടുക. 2 ടീസ്പൂൺ പിസ്സാസോസ് അരികുകളിൽ നിന്ന് 1/2 ഇഞ്ച് ഒഴിവാക്കി തേച്ചു പിടിപ്പിക്കുക.

 അതിനുമുകളിൽ ഗ്രേറ്റ് ചെയ്ത മോസറല്ല ചീസ് ഇടുക. ഒറിഗാനോ ,ഹേബ്സ് ,ഇടുക. മുകളിൽ  ചതുരത്തിൽ അരിഞ്ഞ കാപ്സിക്കം, തക്കാളി, വലിയ ഉള്ളി ഭംഗിയായി വിതറുക. അതിനുമുകളിൽ വീണ്ടും മോസറല്ല ചീസ് ഗ്രേറ്റ് ചെയ്തിടുക. പരന്ന മരചട്ടുകം ഉപയോഗിച്ച് മൃദൃവായി ഒന്ന് അമർത്തുക.

10 മിനിറ്റ് 180 ഡിഗ്രി സെൽഷ്യസ് പ്രീഹീറ്റ് ചെയ്ത ഓവനിൽ ശ്രദ്ധയോടെ വച്ച് 15 മിനിറ്റ് വീണ്ടും 180 ഡിഗ്രി സെൽഷ്യസ് പാകം ചെയ്യുക.ഓവൻ ഓഫായി അൽപസമയം കഴിഞ്ഞ് എടുക്കുക. സ്വാദിഷ്ഠമായ പിസ തയ്യാറായി...

facebook twitter