
കണ്ണൂർ :ആഗോള അയ്യപ്പ ഭക്ത സംഗമം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകഅയ്യപ്പ ഭക്ത സംഗമമത്തിനോട് ബി.ജെ പി.ക്ക് വിയോജിപ്പില്ല എന്നാൽമുഖ്യമന്ത്രി ഈക്കാര്യത്തിൽ വ്യക്തത വരുത്തണം.
എൻ. എസ് എസിന്റെയും എസ് എൻ. ഡി പി യുടെയും ഹിന്ദു ഐക്യവേദിയുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമത്തിൽ വിശ്വാസികൾ മാത്രമേ പാടുള്ള വെന്ന് എൻ എസ് എസും ആചാര ലംഘനം പാടില്ലെന് എസ്. എൻ ഡി പിയും ആവശ്യപ്പെട്ടിട്ടുണ്ട്.ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നേരത്തെയുള്ള നിലപാട് മാറ്റിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേവസ്വം ബോർഡാണണോ സി.പി.ഐഎമ്മാ ണോസംഗമം സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നത് ഉചിതമാണെന്നും കൃഷ്ണദാസ് പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, കോഴിക്കോട് മേഖല പ്രസിഡന്റ് കെ ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.