സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ

11:37 PM Sep 09, 2025 | Neha Nair

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാമെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

അതേസമയം പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും. ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്.

വാങ്ങിയ അതേ ഷോപ്പിൽ തിരിച്ചു നൽകുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളിൽ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആർക്കും കുപ്പി ഷോപ്പിൽ എത്തിക്കാമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡിട്ടിരിക്കുകയാണ് ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയിൽ നടന്നത്.