+

ഝാർഖണ്ഡിൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊലീസുകാരെ കൊ​ല​പ്പെ​ടു​ത്തി​യ കേസ് ​: പ്രതിയെ മൂന്നാറിൽ നിന്ന്​ എൻ.ഐ.എ​ പിടികൂടി

ഝാ​ർ​ഖ​ണ്ഡി​ൽ മൂ​ന്ന് പൊ​ലീ​സു​കാ​രെ ബോം​ബ് സ്ഫോ​ട​ന​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ മൂ​ന്നാ​റി​ൽ​നി​ന്ന് എ​ൻ.​ഐ.​എ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

അ​ടി​മാ​ലി: ഝാ​ർ​ഖ​ണ്ഡി​ൽ മൂ​ന്ന് പൊ​ലീ​സു​കാ​രെ ബോം​ബ് സ്ഫോ​ട​ന​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ മൂ​ന്നാ​റി​ൽ​നി​ന്ന് എ​ൻ.​ഐ.​എ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സ​ഹ​ൻ ടു​ട്ടി ദി​ന​ബു​വി​നെ​യാ​ണ്​ (30) മൂ​ന്നാ​ർ ഗൂ​ഡാ​ർ​വി​ള എ​സ്റ്റേ​റ്റി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

മാ​വേ​യി​സ്റ്റ്​ സം​ഘാം​ഗ​മാ​യ ഇ​യാ​ൾ ഭാ​ര്യ​ക്കൊ​പ്പം എ​സ്റ്റേ​റ്റി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഒ​മ്പ​തു​വ​യ​സ്സു​ള്ള മ​ക​നും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 2021ൽ ​ന​ട​ന്ന സ്ഫോ​ട​ന​ക്കേ​സി​ലെ 33ാമ​ത്തെ പ്ര​തി​യാ​ണ് സ​ഹ​നെ​ന്ന്​ മൂ​ന്നാ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്ന​ര​വ​ർ​ഷ​മാ​ണ് മൂ​ന്നാ​റി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച​ത്.

മൂ​ന്നാ​ർ പൊ​ലീ​സി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി എ​ൻ.​ഐ.​എ​ക്ക് വി​ട്ടു​ന​ൽ​കി. എ​ൻ.​ഐ.​എ റാ​ഞ്ചി യൂ​നി​റ്റി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

facebook twitter