
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിധിഎഴുതുന്ന 7 ജില്ലങ്ങളിൽ പോളിങ്ങ് ശതമാനം ഉയരുന്നു. 55.96 % വോട്ട് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.അതില്‍ 55.56% പുരുഷന്മാരും, 54.49% സ്ത്രീകളും, 18.75% ട്രാൻസ്ജെൻണ്ടേഴ്സും ഇത് വരെ വോട്ട് ചെയ്തു.
2926080 ആകെ വോട്ടർമ്മാരുള്ള തിരുവനന്തപുരം ജില്ലയില്‍ 50.01% പോളിങ്ങ് രേഖപ്പെടുത്തി.2271341 വോട്ടർമ്മാരുള്ള കൊല്ലം ജില്ലയില്‍ 52.18% പോള്‍ ചെയ്തു. പത്തനംതിട്ടയില്‍ ആകെ വോട്ടർമ്മാർ 10275, അതില്‍ 50.64 ശതമാനം വോട്ട് പോള്‍ ചെയ്തു കഴിഞ്ഞു.
1802555 വോട്ടർമ്മാരുള്ള ആലപ്പുഴ ജില്ലയില്‍ 54.32%, 1641176 വോട്ടർമ്മാരുള്ള കോട്ടയത്ത് 52.36%, 912133 വോട്ടർമ്മാരുള്ള ഇടുക്കി 50.95%, 2667746 വോട്ടർമ്മാരുള്ള എറണാകുളം 54.9% എന്നിങ്ങനെയാണ് നിലവിലെ പോളിങ്ങ് ശതമാനം