+

തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ മാതളനാരങ്ങ

ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷക​ഗുണങ്ങൾ മാതളനാ​രങ്ങയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും മാതള നാരങ്ങ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്‌ക്കുകയും ചെയ്യുന്നു. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു.

ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ​ഗ്ലാസ് ജ്യൂസോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം പ്രമേഹം, രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ

Trending :
facebook twitter