പൊറോട്ട കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപന ; യുവാവ് പിടിയിൽ

07:24 PM Oct 15, 2025 | Neha Nair

കോഴിക്കോട്: പൊറോട്ട കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ താമസിക്കുന്ന അഫാം ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. 

ഡാൻസാഫും ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ലഹരിമരുന്ന് നൽകുന്നതായിരുന്നു ഇയാളുടെ വിൽപന രീതി. തുടർനടപടികൾക്കായി പ്രതിയെ പോലീസിന് കൈമാറി.