ഞെട്ടിക്കാന്‍ വീണ്ടും പ്രഭാസ് എത്തുന്നു: കല്‍ക്കിയ്ക്ക് ശേഷം റൊമാന്റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ ‘രാജാസാബ്

11:45 PM Jul 29, 2024 |

ചരിത്ര വിജയം നേടിയ ‘കല്‍ക്കി കൽക്കി 2898 എഡി’  എന്ന ചിത്രത്തിന് ശേഷം  പ്രഭാസിന്‍റെ പുതിയ ചിത്രമായ  'രാജാസാബി'ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍  പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

  ഫസ്റ്റ് ലുക്കിൽ നിന്ന് വ്യത്യസ്ഥമായി സ്റ്റൈലിഷായാണ് വീഡിയോയിൽ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.