പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. എല്ലാ കോണില്‍ നിന്നും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിലൂടെ തകര്‍പ്പന്‍ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്‌സ്, മാര്‍ക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വില്‍പ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'.
നിലവില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന ബുക്ക് മൈ ഷോ വില്‍പ്പനയില്‍ നാലാം സ്ഥാനത്താണ് 'ഡീയസ് ഈറേ'.
Trending :