+

പ്രസാദമായി നൽകുന്നത് ന്യൂഡിൽസ്; വ്യത്യസ്തമാണ് ഇന്ത്യയിലെ ഈ ക്ഷേത്രം

 വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം . രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും ആരാധനാക്രമങ്ങളിൽ  വ്യത്യസ്തത കാണാൻ സാധിക്കും. പല ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾ പേരുകേട്ടവയാണ്. മധുരപലഹാരങ്ങൾ, പഴങ്ങൾ, അരി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു

 വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം . രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും ആരാധനാക്രമങ്ങളിൽ  വ്യത്യസ്തത കാണാൻ സാധിക്കും. പല ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾ പേരുകേട്ടവയാണ്. മധുരപലഹാരങ്ങൾ, പഴങ്ങൾ, അരി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. എന്നാൽ ന്യൂഡിൽസും ഫ്രൈഡ് റൈസും പ്രസാദമായി ലഭിക്കുന്ന ഒരു ക്ഷേത്രത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?

കൊൽക്കത്തയിൽ ആണ് ഈ വ്യത്യസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ടാൻഗ്രയിലെ മാതേശ്വർതല റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കാളി ദേവിയുടെയും ശിവന്റെയും പ്രതിമകൾ ഉണ്ട്. ദേവിക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന വഴിപാടുകളാണ് ഈ സ്ഥലത്തെ യഥാർത്ഥത്തിൽ സവിശേഷമാക്കുന്നത്. പൂക്കൾ പോലുള്ള പരമ്പരാഗത ഇനങ്ങൾക്ക് പുറമേ, ഭക്തർ നൂഡിൽസും മറ്റ് ചൈനീസ് വിഭവങ്ങളും പവിത്രമായ വഴിപാടുകളായി ഉൾപ്പെടുത്തുന്നു. ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, മോമോസ് എന്നിവയെല്ലാമാണ് ഈ ക്ഷേത്രത്തിലെ ദേവിക്ക് പ്രസാദമായി സമർപ്പിക്കുന്നത്.

ഇന്തോ-ചൈനീസ് പൈതൃകം പിന്തുടരുന്നതിനാലാണ് ഈ ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രസാദങ്ങൾ നൽകിവരുന്നത്. ടാൻഗ്രയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 60 വർഷത്തെ പഴക്കമാണ് ഉള്ളത്. ചൈനീസ് കാളി മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. 

ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് കൊൽക്കത്തയിൽ അഭയാർത്ഥികളായി എത്തിയ ചൈനക്കാരാണ് ഈ ക്ഷേത്രത്തിൽ കൂടുതലായി ആരാധന നടത്തിയിരുന്നത് എന്നുള്ളതിനാലാണ് ഇത്തരം ഒരു വൈവിധ്യമാർന്ന ആചാരം ഈ ക്ഷേത്രത്തിന് കൈവന്നിട്ടുള്ളത്. ഇന്ന് ഈ വ്യത്യസ്തമായ ആരാധനാരീതികൾ കണ്ടറിയുന്നതിനായി നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്.
 

facebook twitter