സേവനാഴി ഇല്ലാതെ തന്നെ എളുപ്പത്തിൽ അരി വറ്റൽ തയ്യാറാക്കാം

12:50 PM Sep 08, 2025 | AVANI MV

 ആവശ്യമായ സാധനങ്ങൾ 

    പച്ചരി – 2 കപ്പ്

    ഉലുവ – ½ ടീസ്പൂൺ

    കായം – ¼ ടീസ്പൂൺ

    പച്ചമുളക് – 3 എണ്ണം

    ജീരകം – 1 ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

    വറുക്കാൻ വേണ്ട എണ്ണ

 തയ്യാറാക്കുന്ന വിധം (Preparation Steps)

പച്ചരി, ഉലുവ, കായം എന്നിവ വെള്ളത്തിൽ കുതിർത്ത് വെക്കുക.


അരിയും പച്ചമുളകും ജീരകവും ചേർത്ത് ദോശമാവിൻ്റെ പരുവത്തിൽ അരച്ചെടുക്കുക.


അരച്ച മാവ് തിളച്ച വെള്ളത്തിൽ ചേർത്ത് കട്ട കെട്ടാതെ ഇളക്കി വേവിക്കുക.


മാവ് പാകത്തിന് വെന്തോയെന്ന് കൈകൊണ്ട് തൊട്ട് നോക്കി ഉറപ്പുവരുത്തുക.

തണുത്ത മാവ് ഒരു കവറിലാക്കി ചെറിയ ചെറിയ കുഴികൾ ഉണ്ടാക്കി പിഴിഞ്ഞെടുക്കുക.

പിഴിഞ്ഞ വറ്റൽ വെയിലത്ത് വെച്ച് ഉണക്കുക.

ഉണങ്ങിയ വറ്റൽ എണ്ണയിൽ പൊങ്ങിവരുന്നവരെ വറുത്തെടുക്കുക.