ആവശ്യമുള്ള സാധനങ്ങൾ :
ബീഫ് - 1/2 കിലോ
ചെറിയ ഉള്ളി ചെറുതായി ചതച്ചത് - 1 കപ്പ്
വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 1/2 ടേബിൾ സ്പൂൺ
കറിവേപ്പില - 2 തണ്ട്
ചതച്ച വറ്റൽ മുളക് - 1 1/2 ടേബിൾ സ്പൂൺ
മല്ലിപൊടി - 1 1/2 ടീ സ്പൂൺ
കുരുമുളക് പൊടി - 1 1/2 ടീ സ്പൂൺ
ഗരം മസാല - 1 ടീ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
തേങ്ങാ കൊത്ത് - 1 കപ്പ്
വിനാഗിരി - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നത്:
കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് എല്ലാം ചേരുവകളും ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്ത് അരമണിക്കൂർവയ്ക്കുക. പിന്നീട് അടുപ്പിൽ വെച്ച് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ ശേഷം വേണം ഫ്രൈ ചെയ്തെടുക്കാൻ. ഇനി അടി കട്ടിയുള്ള ഒരു ചീനചട്ടിയിലോ ഫ്രൈയിംഗ് പാനിലോ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ഉള്ളി എന്നിവ വഴറ്റിയെടുക്കുക. അതിന് ശേഷം ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് എണ്ണയിൽ കുറച്ച് കുറച്ച് ഇട്ട് വറുത്തെടുക്കുക. വറുത്ത് കഴിഞ്ഞാൽ ഇതിലേക്ക് വഴറ്റി വെച്ച സവാളയും മറ്റും ചേർക്കാം.
ഇങ്ങനെയും തയ്യാറാക്കാം ബീഫ് ഫ്രൈ
12:50 PM May 01, 2025
| AVANI MV