ഈ സലാഡ് ഉണ്ടാക്കാൻ ഇത്ര എളുപ്പമോ ?

07:15 PM Nov 08, 2025 | Neha Nair

ചേരുവകള്‍

    ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് -1 
    തൈര്- 1 കപ്പ്
    ചാട്ട് മസാല-1 സ്പൂണ്‍
    മല്ലിയില-ആവശ്യത്തിന്
    കടുക്-1 സ്പൂണ്‍  
    കറിവേപ്പില-ആവശ്യത്തിന്
    ജീരകം-അര സ്പൂണ്‍
    കായം-ഒരു നുള്ള്

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു പാത്രത്തില്‍ ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത്  ഇത് സാലഡിലേക്ക് ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴിക്കാം.