+

ഊണിനൊരുക്കാം കിടിലൻ കറി

ചെറിയ ഉള്ളി അരക്കിലോ തേങ്ങ 1 കപ്പ്( ചിരകിയത്) മുളകുപൊടി 1 ടീസ്പൂൺ

വേണ്ട ചേരുവകൾ…

ചെറിയ ഉള്ളി അരക്കിലോ

തേങ്ങ 1 കപ്പ്( ചിരകിയത്)

മുളകുപൊടി 1 ടീസ്പൂൺ

മല്ലിപ്പൊടി അര ടേബിൾസ്പൂൺ

കുരുമുളകുപൊടി 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്

ഉപ്പ് ആവിശ്യത്തിന്

തേങ്ങാക്കൊത്ത് 2 ടേബിൾസ്പൂൺ

വെളിച്ചെണ്ണ ആവശ്യത്തിന്

ഉണക്കമുളക് 4 എണ്ണം

കടുക് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക.

പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ഇതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളിയിട്ട് വഴറ്റുക.

ശേഷം ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തേങ്ങ കൊത്തിട്ട് ഇളക്കി ഇതിലേക്ക് തേങ്ങ ചിരകിയത്, മുളകുപൊടി, മല്ലി പൊടി, കുരുമുളകു പൊടി, മഞ്ഞൾ പ്പൊടി, കറിവേപ്പില എന്നിവയിട്ട് ഒന്ന് അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞു ഇളക്കി കൊടുക്കണം.

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കുക.
 

Trending :
facebook twitter