+

അത്തിപ്പഴം കുതിര്‍ത്തവെള്ളം തയ്യാറാക്കേണ്ടതിങ്ങനെ

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് ഫിഗ് വാട്ടര്‍ അതായത് അത്തിപ്പഴം കുതിര്‍ത്ത വെള്ളം. അത്തിപ്പഴം രാത്രി വെള്ളത്തിലിട്ട് വെച്ചശേഷം രാവിലെ അതെടുത്ത് കുടിക്കുക. ഇതങ്ങനെ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

ഇതിനായി രണ്ടോ മൂന്നോ അത്തിപ്പഴമെടുത്ത് വെള്ളത്തിലിടുക. രാവിലെയാകുമ്പോള്‍ വെള്ളത്തില്‍ നിന്നും ഫിഗ് എടുത്തുമാറ്റുക. ഈ വെള്ളത്തില്‍ തേന്‍ ചേര്‍ത്തോ അല്ലാതെയോ കുടിക്കാം. വെള്ളം ചെറിയതോതില്‍ ചൂടാക്കിയോ അല്ലാതെയോ കുടിക്കാവുന്നതാണ്. 

അത്തിപ്പഴം കഴിക്കുന്നതുകൊണ്ട് ഒരുപാട് ആരോഗ്യഗുണങ്ങള്‍ ലഭിക്കും. ഫൈബര്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, വിറ്റാമിന്‍ എ, കെ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പഴമാണിത്. 

അത്തിപ്പഴം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കലോറി കുറഞ്ഞ അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ധാരാളം ഫൈബറടങ്ങിയ അത്തിപ്പഴം ദഹനം മെച്ചപ്പെടുത്തുന്നതിനാല്‍ കുടലിന്റെ ആരോഗ്യവും വര്‍ധിക്കുന്നു. 

facebook twitter