സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാം ഞൊടിയിടയിൽ

08:15 AM Sep 05, 2025 | Kavya Ramachandran

ചേരുവകൾ

അരിപ്പൊടി – 2 കപ്പ്

വെള്ളം – 2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബൗളിൽ രണ്ട് കപ്പ് വെള്ളമെടുക്കാം.

അതിലേയ്ക്ക് ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്തിളക്കാം.

ഇത് അടുപ്പിൽ വെച്ചു തിളപ്പിക്കാം.

മറ്റൊരു ബൗളിൽ അരിപ്പൊടിയെടുക്കാം.

തിളപ്പിച്ച വെള്ളം ചെറുചൂടോടെ അതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം.

കുഴച്ചെടുത്ത മാവ് 5 മിനിറ്റ് അടച്ച് വയ്ക്കാം.

സേവനാഴിയിൽ എണ്ണ പുരട്ടിഅതിലേയ്ക്ക് മാവെടുക്കാം.

ഇഡ്ഡലി പാത്രത്തിലേയ്ക്ക് വെള്ളമെടുത്ത് അടുപ്പിൽ വച്ചു ചൂടാക്കാം.

അതിനു മുകളിൽ ഇഡ്ഡലി തട്ട് വച്ച് മാവ് അതിലേയ്ക്ക് പിഴിഞ്ഞെടുത്ത് അടച്ചു വച്ച് വേവിക്കുക