+

ടേസ്റ്റി കിണ്ണത്തപ്പം തയ്യാറാക്കാം

പച്ചരി - 1 കപ്പ്  തേങ്ങാപാൽ - 1 കപ്പ് ഏലയ്ക്ക - 3 എണ്ണം

വേണ്ട ചേരുവകൾ

പച്ചരി - 1 കപ്പ് 
തേങ്ങാപാൽ - 1 കപ്പ്
ഏലയ്ക്ക - 3 എണ്ണം
പഞ്ചസാര- ആവശ്യത്തിന്  
മുട്ട - 1 

    തയ്യാറാക്കുന്ന വിധം

ആദ്യം 1 കപ്പ് പച്ചരി  നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിൽ കുതിർത്ത് എടുത്ത പച്ചരിയും തേങ്ങാപ്പാലും മുട്ടയും ഏലയ്ക്കയും ആവിശ്യത്തിന് പഞ്ചസാരയും  ചേർത്ത് നന്നായി അരച്ച് എടുക്കുക. അതിനു ശേഷം മൂന്ന് തവണ ഈ അരച്ച മിശ്രിതം അരിപ്പിലൂടെ അരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ നെയ്യ് പുരട്ടി ഈ മിശ്രിതം ഒഴിക്കുക. ശേഷം സ്റ്റീമറിലെ ആവിയിൽ വച്ച് നന്നായി വേവിച്ച് എടുക്കുക. ഇതോടെ കിണ്ണത്തപ്പം റെഡി !
 

facebook twitter